Published on Mon, 09/19/2011
ലണ്ടന്‍: ഫലസ്തീന്റെ യു.എന്‍ അംഗത്വ ശ്രമത്തെ കൂടുതല്‍ ജനങ്ങള്‍ പിന്തുണക്കുന്നതായി സര്‍വേ ഫലം. ബി.ബി. സിയും ഗ്ലോബ ്സ്കാനും ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് 49 ശതമാനം ആളുകളും ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുന്നതായി അഭിപ്രായപ്പെട്ടത്.
19 രാജ്യങ്ങളിലെ 20,000ആളുകളുടെ അഭിപ്രായങ്ങളെ ആധാരമാക്കിയാണ് സംഘം സര്‍വേ നടത്തിയത്. 21 ശതമാനം ആളുകള്‍ മാത്രമാണ് തങ്ങളുടെ സര്‍ക്കാര്‍ ഫലസ്തീനെ പിന്തുണക്കുന്നതില് നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടത്.
യു.എസിലെ 45 ശതമാനം ആളുകളും ഔദ്യോഗിക തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി ഫലസ്തീന് അനുകൂലമായ തീരുമാനമാണെടുത്തത്.
ഇന്ത്യയിലാണ് ഏറ്റവും കുറച്ച് ആളുകള്‍ (32ശതമാനം) ഫലസ്തീനെ പിന്തുണച്ചത്. ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുണച്ചത് (90 ശതമാനം) ഈജിപ്തില്‍നിന്നാണ്.
തുര്‍ക്കി (60), പാകിസ്താന് (52), ഇന്തോനേഷ്യ(51), ചൈന (56),ഫ്രാന്‍സ് (54), ജര്‍മനി (53), ബ്രിട്ടന്(53)എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ കണക്ക്.
11ശതമാനം ആളുകള്‍ വ്യക്തമായ അഭിപ്രായം പറയാതെ ഒഴിഞ്ഞുമാറിയപ്പോള്‍ 19 ശതമാനം ആളുകള്‍ തങ്ങളുടെ തീരുമാനം രാജ്യത്തെ സര്‍ക്കാറിന് വിട്ടുനല്‍കുകയായിരുന്നു.

Tags:
ഐക്യരാഷ്ട്ര സഭ,
ഫലസ്തീൻ
Leave a comment