Published on Mon, 10/24/2011 -ഷികാഗോ: ഷികാഗോയില്‍ സമാധാനപരമായി കുത്തകവിരുദ്ധ സമരത്തിലേര്‍പ്പെട്ട 130ഓളം ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. സിന്‍സിനാറ്റിയിലും ഏതാനും ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷികാഗോയിലെ ഒരു പാര്‍ക്കില്‍ ഒത്തുകൂടിയ സമരക്കാരോട് പൊലീസ് അവിടെനിന്ന് ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഇതിന് കൂട്ടാക്കാതിരുന്ന സമരക്കാരെയാണ് ഞായറാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്ത് നീക്കിയത്്. അറസ്റ്റ് വരിക്കാനായി നിരവധി പ്രക്ഷോഭകര്‍ സ്വയം മുന്നോട്ടുവരികയായിരുന്നു. സമരം തുടരുമെന്ന് ഒക്യുപൈ ഷികാഗോ വക്താവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
These icons link to social bookmarking sites where readers can share and discover new web pages.
Leave a comment