Published on Wed, 10/12/201
ന്യൂയോര്‍ക്: യു.എസിലെ വാള്‍സ്ട്രീറ്റില്‍ നടക്കുന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങള്‍ അമേരിക്കന്‍ മുതലാളിത്ത വ്യവസ്ഥയെ തകര്‍ക്കുമെന്ന് ഇറാന് ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈ പറഞ്ഞു. അമേരിക്കയുടെ അഴിമതിയില്‍ നിര്‍മിക്കപ്പെട്ട അടിത്തറ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. അറബ് രാഷ്ട്രങ്ങളില്‍ ഉണ്ടായതുപോലുളള പ്രക്ഷോഭങ്ങളാണ് വരുംദിവസങ്ങളില്‍ അരങ്ങേറുക. അറബ് ഏകാധിപതികളുടെ സ്ഥിതിയാവും അമേരിക്കയിലും ഉണ്ടാകുക. അതിനാല്‍, പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജിക്കും. സര്‍ക്കാരിന് പ്രക്ഷോഭം അടിച്ചമര്‍ത്താം പക്ഷേ, പിഴുതെറിയാനാകില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പടിഞ്ഞാറ് കെര്‍മാന്‍ഷാ പട്ടണത്തില്‍ നടക്കുന്ന റാലിക്കിടെയാണ് ഖാംനഈയുടെ പരാമര്‍ശം. കഴിഞ്ഞ മാസമാണ് ഒക്യുപൈ വാള്‍സ്ട്രീറ്റ് പ്രക്ഷോഭം ആരംഭിച്ചത്. അമേരിക്കയിലെ സാമ്പത്തിക-രാഷ്ട്രീയ നയങ്ങള്‍ക്കെതിരെയാണ് പ്രക്ഷോഭം.

Tags:
ഇറാൻ,
വാൾസ്ട്രീറ്റ്
Leave a comment