Published on Thu, 11/10/2011 

സ്വാലിഹിനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കണം തവക്കുല്‍
പാരിസ്: ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ സൈനിക ബലപ്രയോഗം തുടരുന്ന യമന്‍ പ്രസിഡന്‍റ് അലി അബ്ദുല്ല സ്വാലിഹിനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നും അന്താരാഷ്ട്ര കോടതിയില്‍ അദ്ദേഹത്തെ വിസ്തരിക്കണമെന്നും പ്രക്ഷോഭകാരികളുടെ നേതാവ് തവക്കുല്‍ കര്‍മാന്‍. സ്വാലിഹിന്‍െറയും സില്‍ബന്ധികളുടേയും സ്വത്തുവകകള്‍ മരവിപ്പിക്കണമെന്നും ഈ വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്കാര ജേത്രി കൂടിയായ തവക്കുല്‍ ആവശ്യപ്പെട്ടു. ഫ്രഞ്ച് വിദേശകാര്യ മന്ത്രി അലന്‍ ജുപ്പെയുമായി പാരിസില്‍ നടത്തിയ സംഭാഷണ വേളയിലാണ് അവര്‍ ഈ നിര്‍ദേശങ്ങള്‍ ഉന്നയിച്ചത്.

സ്വാലിഹിനെതിരെ കര്‍മാന്‍ യു.എന്നില്‍


ന്യൂയോര്‍ക്: യമന്‍ ഏകാധിപതി അലി അബ്ദുല്ല സ്വാലിഹിനെ കുറ്റമുക്തനാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പ്രക്ഷോഭകാരികളുടെ നേതാവും സമാധാന നൊബേല്‍ സമ്മാന ജേത്രിയുമായ തവക്കുല്‍ കര്‍മാന്‍ ഐക്യരാഷ്ട്രസഭയോടാവശ്യപ്പെട്ടു. യമനില്‍ സമാധാനം സ്ഥാപിക്കുന്നതിന് ജി.സി.സി ആവിഷ്കരിച്ച ഫോര്‍മുല നടപ്പാക്കാന്‍ ആവശ്യപ്പെടുന്ന പ്രമേയം യു.എന്‍ രക്ഷാ സമിതി ചര്‍ച്ച ചെയ്യാനിരിക്കെയാണ് കര്‍മാന്‍െറ നിര്‍ദേശം. അധികാരം ഒഴിയുന്ന സ്വാലിഹിനെ കുറ്റവിമുക്തനാക്കണമെന്ന വ്യവസ്ഥ ഫോര്‍മുലയുടെ ഭാഗമാണ്. ന്യൂയോര്‍ക്കിലെത്തിയ തവക്കുല്‍ കര്‍മാനെ സ്വീകരിക്കാനെത്തിയ 150ഓളം യമന്‍ വംശജര്‍ നഗരത്തില്‍ പ്രകടനവും നടത്തി. യമനിലെ മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യ വ്യവസ്ഥക്കും വേണ്ടി നില കൊള്ളാന്‍ രക്ഷാസമിതിക്കും യു.എന്‍ സെക്രട്ടറി ജനറലിനും എഴുതിയ കത്തില്‍ കര്‍മാന്‍ ആവശ്യപ്പെട്ടു.  
യമനില്‍ സമാധാനം നടപ്പാക്കാനാവശ്യപ്പെടുന്ന പ്രമേയത്തിന്‍െറ കരടിന് ബ്രിട്ടന്‍ രൂപം നല്‍കിയതായാണ് റിപ്പോര്‍ട്ട്. സിറിയക്കെതിരായ പ്രമേയം വീറ്റോ ചെയ്ത റഷ്യയും ചൈനയും യമന്‍ പ്രമേയത്തിന് പിന്തുണ വാഗ്ദാനം ചെയ്തതായാണ് സൂചന
.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment