Published on Mon, 11/21/2011

ഫലസ്തീന് യു.എന്‍ അംഗത്വം നല്‍കാത്തത് അനീതി -മന്ത്രി  ഇ. അഹമ്മദ്
റാമല്ല: ഫലസ്തീന് യു.എന്‍ അംഗത്വം നല്‍കാതിരിക്കുന്നതിന് യാതൊരു നീതീകരണവുമില്ളെന്ന് വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞു.
ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായി റാമല്ലയില്‍ ചര്‍ച്ച നടത്തവെയാണ് അദ്ദേഹം യു.എന്‍ അംഗത്വത്തിനുള്ള രാജ്യത്തിന്‍െറ പിന്തുണ അറിയിച്ചത്.ഇന്ത്യ-ബ്രസീല്‍-ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ  കൂട്ടായ്മയായ ‘ഇബ്സ’ പ്രതിനിധി സംഘത്തോടൊപ്പമാണ് അദ്ദേഹം ഫലസ്തീന്‍ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തിയത്.
ഫലസ്തീന് യു.എന്‍ അംഗത്വം ലഭിക്കണമെന്നാണ് ‘ഇബ്സ’ ആഗ്രഹിക്കുന്നത്. അതിനായി യു.എന്നുമേല്‍ സമ്മര്‍ദം ചെലുത്തുമെന്നും അഹമ്മദ് പറഞ്ഞു.
 ബ്രസീല്‍ അംബാസഡര്‍ പൗളോ കോര്‍ഡിയറോ ഡി അന്‍ട്രേഡ് പിന്‍േറ, ദക്ഷിണാഫ്രിക്കന്‍ വിദേശ സഹമന്ത്രി മാരിയസ് ഫ്രാന്‍സ്മാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
റാമല്ലയില്‍ വിവിധോദ്ദേശ്യ സ്പോര്‍ട്സ് കോംപ്ളക്സ് ഉദ്ഘാടനത്തിനും ഗസ്സയിലെ അഭയാര്‍ഥികള്‍ക്ക് സഹായധനം നല്‍കുന്നതിനും വേണ്ടിയാണ് ഇബ്സ പ്രതിനിധികള്‍ ഫലസ്തീനിലെത്തിയത്.
വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റ പ്രവൃത്തികള്‍ നിര്‍ത്തിവെക്കണമെന്ന ലോകരാഷ്ട്രങ്ങളുടെ ആവശ്യം ഇസ്രായേല്‍ അവഗണിക്കരുതെന്നും ഇ. അഹമ്മദ് ആവശ്യപ്പെട്ടു.
യുനെസ്കോയില്‍  അംഗത്വം നേടാന്‍ ഇന്ത്യ നിര്‍ണായക പങ്കുവഹിച്ചതായി ഫലസ്തീന്‍നേതൃത്വം ചര്‍ച്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

യുനെസ്കോ; ഫലസ്തീന്‍ അംഗത്വത്തിനെതിരെ കാനഡയും


പാരിസ്: ഫലസ്തീന് അംഗത്വം നല്‍കിയതില്‍ പ്രതിഷേധിച്ച്    അമേരിക്കക്ക് പിന്നാലെ  കാനഡയും യുനെസ്കോക്ക് നല്‍കാറുള്ള ധനസഹായം നിര്‍ത്തലാക്കി. ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, സാംസ്കാരിക, ശാസ്ത്ര സംഘടനയാണ്  യുനെസ്കോ . പാരിസില്‍ തിങ്കളാഴ്ച നടന്ന യോഗത്തിലാണ് ഇസ്രായേലിന്‍്റെയും അമേരിക്കയുടെയും എതിര്‍പ്പ് അവഗണിച്ച് യുനെസ്കോ ഫലസ്തീന് അംഗത്വം നല്‍കിയത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സമാധാനമല്ല യുനെസ്കോ ലക്ഷ്യമിടുന്നതെന്ന് കാനഡയുടെ വിദേശമന്ത്രി ജോണ്‍ ബയേര്‍ഡ് കുറ്റപ്പെടുത്തി.
യുനെസ്കോയുടെ തീരുമാനം അപക്വവും ഖേദകരവുമാണെന്നാണ ് യു.എസ പറഞ്ഞത്. ഈ മാസം നല്‍കാന്‍ തീരുമാനിച്ചിരുന്ന ആറു കോടി ഡോളര്‍ യുനെസ്കോയ്ക്കു കൈമാറില്ളെന്ന് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍്റ് വക്താവ് വിക്ടോറിയ ന്യൂലന്‍ഡ്  കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
യുനെസ്കോ യോഗത്തില്‍ 193 അംഗങ്ങളില്‍ 107 രാജ്യങ്ങളും ഫലസ്തീന്‍്റെ അംഗ്വത്തിന് അനൂകൂലമായി വോട്ട്ചെയ്തപ്പോള്‍ ഇസ്രായേലും അമേരിക്കയും അംഗത്വത്തിന് എതിരായാണ് വോട്ട് രേഖപ്പെടുത്തിയത്. 14 രാഷ്ട്രങ്ങള്‍ എതിര്‍ത്തപ്പോള്‍ 52 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. യു.എന്നില്‍ പൂര്‍ണാംഗത്വത്തിനായി കഴിഞ്ഞ മാസം അപേക്ഷിച്ച ഫലസ്തീന്‍ അധികൃതരുടെ വിജയമായിട്ടാണ് യുനെസ്കോ അംഗത്വം വിലയിരുത്തപ്പെടുന്നത്.
രക്ഷാസമിതിയുടെ പരിഗണനയിലുള്ള ഫലസ്തീന്‍്റെ അപേക്ഷ അമേരിക്ക വീറ്റോ അധികാരത്തിലൂടെ തള്ളിക്കളയുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. എന്നാല്‍, 107 രാജ്യങ്ങള്‍ ഇപ്പോള്‍ നല്‍കിയ പിന്തുണ പൊതു സഭയില്‍ അപേക്ഷ പരിഗണനക്ക് വന്നാല്‍ അംഗത്വം ലഭിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ജര്‍മനി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ അംഗത്വത്തെ എതിര്‍ത്തപ്പോള്‍ ബ്രിട്ടന്‍ വോട്ടെടുപ്പില്‍ നിന്ന്  വിട്ടുനിന്നു. എന്നാല്‍, ഫ്രാന്‍സ് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയത് .
ഇന്ത്യ, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങളും ഫലസ്തീന്‍്റെ യുനെ്സകോ അംഗത്വത്തെ സ്വാഗതം ചെയ്തു. യുനെസ്കോ എന്ന സങ്കല്‍പത്തെ തന്നെ തകര്‍ത്തുകളയുന്നതാണ് ഫലസ്തീന്‍്റെ അംഗത്വമെന്നാണ്  ഇസ്രായേല്‍ പ്രതിനിധി നംറൂദ് ബര്‍കന്‍ പ്രസ്താവിച്ചത്
.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment