Published on Sun, 11/20/2011
തൂനിസ്: തുനീഷ്യയിലെ ജനകീയ സര്‍ക്കാര്‍ രൂപവത്കരണം പുരോഗമിക്കുന്നു. ഇടക്കാല ഭരണകൂടത്തിന്‍െറ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളെക്കുറിച്ച് രാഷ്ട്രീയ കക്ഷികള്‍ക്കിടയില്‍ ധാരണയായി.പ്രധാനമന്ത്രിയായി അന്നഹ്ദയുടെ ഹമാദി ജബലിയേയും പ്രസിഡന്‍റായി കോണ്‍ഗ്രസ് ഫോര്‍ ദ റിപ്പബ്ളിക്കിന്‍െറ മുന്‍സ്വിഫ് മര്‍സൂഖിയേയും പാര്‍ലമെന്‍റ് സ്പീക്കറായി അത്തകത്തുലിന്‍െറ മുസ്തഫ ബിന്‍ ജഅ്ഫറിനേയും തെരഞ്ഞെടുക്കാനാണ് സഖ്യകക്ഷികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായത്.അടുത്തയാഴ്ചയോടെ ഇടക്കാല സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്ന് അന്നഹ്ദ വക്താവ് പറഞ്ഞു.
അന്നഹ്ദയുടെ മുതിര്‍ന്ന നേതാവ് ഹമാദി ജബലിയെ പ്രധാനമന്ത്രിയാക്കാന്‍ നേരത്തേതന്നെ തീരുമാനിച്ചിരുന്നു.217 അംഗ പാര്‍ലമെന്‍റില്‍ അന്നഹ്ദക്ക് 89ഉം കോണ്‍ഗ്രസ് ഫോര്‍ ദ റിപ്പബ്ളിക്കിന് 29ഉം അത്തകത്തുലിന് 21ഉം സീറ്റുകളാണുള്ളത്.

Leave a comment