സ്വാലിഹ് ഒഴിയുന്നു;  യമനിലും അറബ് വസന്തം
കെ.സി.എം അബ്ദുല്ല /Madhyamam- 24.11.2011
റിയാദ്: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ആഭ്യന്തര കലാപം രൂക്ഷമായ യമനില്‍ അധികാരം ഒഴിയാന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹ് കരാറില്‍ ഒപ്പുവെച്ചു. ഇന്നലെ സൌദി ഭരണാധികാരി അബ്ദുല്ല രാജാവുമായി റിയാദില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഭരണം ഒഴിയാനുള്ള കരാറില്‍ അദ്ദേഹം ഒപ്പുവെച്ചത്.
തല്‍ക്കാലം വൈസ് പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിക്ക് ഭരണച്ചുമതല കൈമാറും. ജി.സി.സി രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും യമന്‍ പ്രതിപക്ഷാംഗങ്ങളും ഒപ്പുവെക്കല്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. യമന്റെ ചരിത്രത്തില്‍ പുതിയ അധ്യായം ആരംഭിക്കുകയാണെന്നാണ് ചരിത്ര പ്രധാനമായ ഒപ്പുവെക്കലിനെക്കുറിച്ച് അബ്ദുല്ല രാജവ് അഭിപ്രായപ്പെട്ടത്. റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ നടന്ന ഒപ്പുവെക്കല്‍ ചടങ്ങുകള്‍ നിമിഷങ്ങള്‍ക്കകം  സൌദി ടെലിവിഷന്‍ പുറത്തുവിട്ടിരുന്നു. വൈസ് പ്രസിഡന്റിന് ഭരണച്ചുമതല കൈമാറുന്ന സ്വാലിഹ് തുടര്‍ ചികില്‍സക്കായി ന്യൂയോര്‍ക്കിലേക്ക് തിരിക്കുകയാണ്. ഗള്‍ഫ് സഹകരണ സമിതിയും (ജി.സി.സി) ഐക്യരാഷ്ട സഭയുമാണ് പുതിയ കരാറിന്റെ ശില്‍പികള്‍. കരാര്‍ ഒപ്പുവെച്ചതോടെ 33 വര്‍ഷത്തെ സ്വേച്ഛാധിപത്യ ഭരണത്തിനാണ് തിരശãീല വീഴുന്നത്.
മൂന്നുമാസത്തിനുശേഷം യമനിലെ വിവിധ ഗ്രൂപ്പുകള്‍ക്ക് പ്രാതിനിധ്യമുള്ള സര്‍ക്കാര്‍ രൂപവത്കരിക്കും. ഭരണമാറ്റത്തിനായി നടന്ന ജനകീയ പ്രക്ഷോഭത്തിനിടെ റോക്കറ്റാക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന്് സ്വാലിഹ് നേരത്തെ മൂന്നുമാസത്തോളം റിയാദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സൌദിയുടെ നേതൃത്വത്തില്‍ ജി.സി.സി  രാജ്യങ്ങള്‍ യമന്‍ പ്രശ്നത്തിനുള്ള പരിഹാരം മുന്നോട്ടുവെച്ചിരുന്നെങ്കിലും സ്വാലിഹ് നേരത്തേ ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു. ആഭ്യന്തര പ്രതിസന്ധി വീണ്ടും രൂക്ഷമായതോടെയാണ് അധികാരം ഒഴിയാന്‍ ഒടുവില്‍ സ്വാലിഹ് തയാറായത്.

These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment