Published on Tue, 11/01/2011 - 

അബ്ദുറഹ്മാന്‍ അല്‍ കീബ്   ലിബിയന്‍ ഇടക്കാല പ്രധാനമന്ത്രി
ട്രിപളി: ലിബിയയുടെ ഇടക്കാല സര്‍ക്കാറിന്‍െറ പ്രധാനമന്ത്രിയായി അബ്ദുറഹ്മാന്‍ അല്‍ കീബിനെ നിയമിച്ചു. താല്‍ക്കാലിക പ്രധാനമന്ത്രിയായി ചുമതല വഹിച്ചിരുന്ന മഹ്മൂദ് ജിബ്രീല്‍ രാജിവെച്ച ഒഴിവിലേക്കാണ് അല്‍ കീബിയെ തെരഞ്ഞെടുത്തത്.
ട്രിപളി സര്‍വകലാശാലയിലെ പ്രഫസറും അറിയപ്പെടുന്ന ഇലക്ട്രിക്കല്‍ എന്‍ജിനീയറുമായ അല്‍ കീബിയെ ദേശീയ ഭരണമാറ്റ സമിതിയുടെ(എന്‍.ടി. സി) അംഗങ്ങള്‍ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. അദ്ദേഹത്തിന്‍െറ കീഴിലുള്ള മന്ത്രിസഭയെ രണ്ടാഴ്ചക്കുള്ളില്‍ തീരുമാനിക്കുമെന്ന് എന്‍.ടി.സി തലവന്‍ മുസ്തഫ അബ്ദുല്‍ ജലീല്‍ പറഞ്ഞു. എട്ടുമാസത്തിനുള്ളില്‍ പൊതു തെരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാകും തന്‍െറ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുകയെന്ന് അല്‍ കീബി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
1950ല്‍ ട്രിപളിയില്‍ ജനിച്ച അല്‍ കീബി കാലിഫോര്‍ണിയ സര്‍വകലാശാല, കരോലൈന സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുമാണ് വിദ്യാഭ്യാസം നേടിയത്. 1985-96 കാലത്ത് അലബാമ സര്‍വകലാശാലയില്‍ പ്രഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment