കോഴിക്കോട്‌: അറബ്‌ വസന്തത്തെക്കുറിച്ച്‌ അമിതാവേശം കൊള്ളേണ്ടതില്ലെന്നു മുസ്‌ ലീം ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പി. അറബ്‌ വസന്തത്തിന്റെ ഭാവി പ്രവചിക്കാന്‍ സമയമായിട്ടില്ല. എം.എസ്‌.എഫ്‌ സംസ്ഥാന കൗണ്‍സില്‍ മീറ്റിനോടനുബന്ധിച്ചു നടന്ന അറബ്‌ വസന്തം വര്‍ത്തമാനവും പ്രതീക്ഷയും ചര്‍ച്ച ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
ഏകാധിപതികളെ പുറത്താക്കാന്‍ ഉടന്‍ വിപ്ലവങ്ങള്‍ കൊണ്ടു സാധിക്കും. അതേസമയം ജനാധിപത്യ സംവിധാനം സ്ഥാപിച്ചെടുക്കാന്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കണം. ഗാന്ധിജിയെപ്പോലുള്ള മഹാന്‍മാര്‍ അഹിംസകൊണ്ടു നേടിയെടുത്ത ജനാധിപത്യത്തിനു ശക്തിയും നിലനില്‍പ്പും ഏറെയാണ്‌. കേണല്‍ ഗദ്ദാഫി ചെറുത്തുനില്‍പ്പിന്റെ ശക്തി ഉപയോഗിച്ചു പല രാജ്യങ്ങളിലെയും സ്വാതന്ത്ര്യപോരാട്ടങ്ങളെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ താന്‍ പറയുന്നതു പ്രവാചകനു ബാലായി ഉപയോഗിക്കണമെന്ന പട്ടാളക്കാരന്റെ ധാര്‍ഷ്ട്യമാണ്‌ ഗദ്ദാഫിയുടെ പതനത്തിനു കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
എം.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി.കെ ഫിറോസ്‌ അധ്യക്ഷത വഹിച്ചു. ഗുജറാത്ത്‌ മുന്‍ ഡി.ജി.പി ആര്‍.വി ശ്രീകുമാര്‍ മുഖ്യാതിഥിയായി. വി.എ കബീര്‍, സി.കെ സുബൈര്‍, യൂത്ത്‌ ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ നജീബ്‌ കാന്തപുരം, ആഷിക്‌ ചെലവൂര്‍, എ.പി മിസ്‌ വാര്‍, അന്‍വര്‍ സാദത്ത്‌, ഗഫൂര്‍ കോല്‍കളത്തില്‍, അഡ്വ. എ.പി മുസ്തഫ, എന്‍.കെ അഫ്സല്‍ റഹ്മാന്‍, ടി.പി അഷ്‌റഫ്‌ അലി എന്നിവര്‍ പ്രസംഗിച്ചു.

Lybia Thangal Samshayam.JPG
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment