Published on Wed, 11/09/2011 -

തുനീസ്: ആഭ്യന്തരയുദ്ധക്കാലത്ത് അനധികൃതമായി തുനീഷ്യയില്‍ അഭയം തേടിയ മുന്‍ ലിബിയന്‍ പ്രധാനമന്ത്രി അല്‍ ബാഗ്ദാദി അല്‍ മഹ്മൂദിനെ തുനീഷ്യ ലിബിയക്ക് കൈമാറും. തുനീഷ്യന്‍ അപ്പീല്‍ കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
ലിബിയന്‍ വിപ്ളവത്തെ തുടര്‍ന്ന് കഴിഞ്ഞ സപ്തംബറിലാണ് മഹമൂദ് തുനീഷ്യയിലേക്ക് കടന്നത്.അനധികൃതമായി പ്രവേശിച്ചതിന്‍്റെ പേരില്‍ തുനീഷ്യയില്‍ തടവിലായിരുന്ന ഇദ്ദേഹത്തെ ലിബിയയിലെ പുതിയ ഭരണകൂടത്തിന്‍്റെ അപേക്ഷ മാനിച്ചാണ് ഇപ്പോള്‍ കൈമാറുന്നത്.
കൊല്ലപ്പെട്ട ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഖദ്ദാഫിയുമായി അടുത്ത ബന്ധമുള്ളവര്‍ക്കെതിരെ ലിബിയന്‍ ഭരണകൂടം കുറ്റപത്രം തയ്യാറാക്കിയിരുന്നു. എന്നാല്‍ അവരുടെ കൂട്ടത്തില്‍ മഹ്മൂദിനെ ഉള്‍പെടുത്തിയിട്ടില്ല. അഴിമതിയും മറ്റ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് മഹ്മൂദിനെ കൈമാറാന്‍ ആവശ്യപ്പെട്ടതെന്ന് ഒൗദ്യോഗിക വക്താവ് അറിയിച്ചു.
അതേസമയം മഹ്മൂദിന്‍്റെ ജീവന്‍ അപകടത്തിലാകുമെന്ന് ഭയപ്പെടുന്നതായി അദ്ദേഹത്തിന്‍്റെ അഭിഭാഷകന്‍ പറഞ്ഞു. ഗദ്ദാഫി ഭരണ കാലത്ത് പ്രധാനമന്ത്രിയായിരുന്ന മഹമൂദിന് ഭരണകൂടത്തിന്‍്റെ പല രഹസ്യങ്ങളും അറിയാമെന്നും ഇത് അദ്ദേഹത്തെ അപകടത്തിലാക്കുമെന്നുമാണ് അഭിഭാഷകന്‍ പറയുന്നത്. എഴുപത്കാരനായ മഹ്മൂദ് കടുത്ത പ്രമേഹ രോഗിയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a comment