Published on Tue, 11/15/2011

ബര്‍ലിന്‍: രണ്ടാം ലോകയുദ്ധത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയാണ് യൂറോപ്പില്‍ നിലവിലുള്ളതെന്ന് ജര്‍മന്‍ ചാന്സ്ലര് അംഗലാ മെര്‍കല്‍ അഭിപ്രായപ്പെട്ടു.യൂറോസോണിനെ മൊത്തം ബാധിച്ച സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ കൂടുതല്‍ ശക്തമായ രാഷ്ട്രീയ കൂട്ടായ്മ ആവശ്യമാണെന്നും അവര്‍ പറഞ്ഞു. കിഴക്കന്‍ ജര്‍മനിയിലെ ലീപ് സിഗില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
യൂറോപ്യന്‍ യൂനിയന്‍െറ അടിസ്ഥാന ഘടനയില്‍ തന്നെ കാര്യമായ മാറ്റം ആവശ്യമാണ്. യൂറോയില്‍ അധിഷ്ഠിതമായ സാമ്പത്തിക ഘടന ലക്ഷ്യം വെച്ചുള്ള ഘടനയാണ് ആവശ്യം. യൂറോ കേവലം കറന്‍സിയേക്കാള്‍ മേഖലയുടെ ഐക്യത്തെയാണ് സൂചിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Tags:
ഗ്ലോബൽ ഇംപാക്ട്,
യൂറോപ്പ് ഇംപാക്ട്
Leave a comment