Published on Mon, 11/28/2011 - 10:58 ( 19 hours 7 min ago)

സന്‍ആ: യമനിലെ ഇടക്കാല പ്രധാനമന്ത്രിയായി പ്രതിപക്ഷ നേതാവ് മുഹമ്മദ് ബസിന്ദവയെ വൈസ് പ്രസിഡന്‍്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി നാമനിര്‍ദേശം ചെയ്തു. രാജ്യത്ത് മാസങ്ങളായി തുടരുന്ന പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനായി ബുധനാഴ്ചയാണ് യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹ് അധികാരക്കൈമാറ്റ കരാറില്‍ ഒപ്പുവെച്ചത്. റിയാദില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഭരണം ജനകീയ സര്‍ക്കാറിന് കൈമാറുന്ന കരാറില്‍ ഒപ്പുവെച്ചത്.
സാലിഹിനെതിരായ പ്രക്ഷോഭത്തിനു നേതൃത്വം നല്കിയ മുഹമ്മദ് ബസിന്ദവയെ പുതിയ ഭരണകൂട രൂപീകരണത്തിനുള്ള ചുമതല ഏല്പിക്കാന് വെള്ളിയാഴ്ച പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിക്കുകയായിരുന്നു. സ്വാലിഹിന്്റെ ജനറല്‍ പീപിള്‍സ് കോണ്‍ഗ്രസില്‍ അംഗമായിരുന്ന ഇദ്ദേഹം വിദേശകാര്യ മന്ത്രി സ്ഥാനമടക്കം നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 10 വര്‍ഷം മുമ്പ പാര്‍ട്ടി വിട്ട് സ്വതന്ത്രനായി തുടരുകയായിരുന്നു.
ഇതിനിടെ കരാര്‍ ഒപ്പുവച്ച ശേഷം സ്വാലിഹ് യമനില്‍ തിരിച്ചെത്തി. ഉടന്‍തന്നെ ചികിത്സക്കായി അദ്ദേഹം അമേരിക്കയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുണ്ട്. രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2012 ഫെബ്രുവരി 21ന് നടത്തുമെന്ന് വൈസ് പ്രസിഡന്റ് അബ്ദുര്‍റബ്ബ് ഹാദി മന്‍സൂര്‍ അറിയിച്ചു.

Tags:
യമൻ
Leave a comment