Published on Fri, 11/18/2011
ന്യൂയോര്‍ക്: സക്കോട്ടി പാര്‍ക്കില്‍നിന്ന് ഒഴിപ്പിച്ച വാള്‍സ്ട്രീറ്റ് കീഴടക്കിയ പ്രക്ഷോഭകര്‍ കുത്തകവിരുദ്ധ പ്രതിഷേധവുമായി ന്യൂയോര്‍ക്കില്‍ തിരിച്ചെത്തി. ‘പ്രക്ഷോഭം ഉടനെയങ്ങ് അവസാനിക്കില്ല’ എന്നെഴുതിയ ബാനറുകളുമായാണ് അവര്‍ വീണ്ടും തെരുവുകളില്‍ പ്രത്യക്ഷപ്പെട്ടത്.
രണ്ടുമാസം മുമ്പ് ന്യൂയോര്‍ക് ചത്വരത്തില്‍നിന്ന് ആരംഭിച്ച കുത്തകവിരുദ്ധ പ്രക്ഷോഭം ലോക തലസ്ഥാന നഗരത്തിലേക്ക് പടര്‍ന്നുകൊണ്ടിരിക്കെ ദിവസങ്ങള്‍ക്കുമുമ്പ് പ്രക്ഷോഭകര്‍ ക്യാമ്പ് ചെയ്ത പാര്‍ക്ക് പൊലീസ് ഒഴിപ്പിക്കുകയായിരുന്നു.
പൊലീസ് നടത്തുന്ന ഏത് ഇടപെടലും പ്രക്ഷോഭം ആളിക്കത്തിക്കാനേ ഉതകൂ എന്ന സത്യം നേതാക്കള്‍ വ്യക്തമാക്കി.ബുധനാഴ്ച വിരലിലെണ്ണാവുന്ന പ്രക്ഷോഭകരാണ് പാര്‍ക്കിന് മുമ്പില്‍ എത്തിയത്. വ്യാഴാഴ്ച 200ഓളം പേര്‍ എത്തിയതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക അസമത്വത്തെ സംബന്ധിച്ച് ചര്‍ച്ചകളും പ്രതിഷേധ ഗാനങ്ങളുമായാണ് പ്രതിഷേധക്കാര്‍ ഇന്നലെ നഗരത്തില്‍ ചെലവിട്ടത്.
സക്കോട്ടി പാര്‍ക്കില്‍ പ്രക്ഷോഭകര്‍ കടക്കാതിരിക്കാന്‍ ഇരുമ്പുവേലികള്‍ സ്ഥാപിച്ചിട്ടുണ്ട്്. മേയറുടെ നിര്‍ദേശപ്രകാരം സ്വകാര്യ സുരക്ഷാ വിഭാഗവും മേഖലയില്‍ റോന്തു ചുറ്റുകയാണ്.

ന്യൂയോര്‍ക്കില്‍ കുത്തക വിരുദ്ധ സമരക്കാരെ ഒഴിപ്പിച്ചു
Published on Tue, 11/15/2011

ന്യൂയോര്‍ക്: ലോകത്തെ 900ത്തോളം നഗരങ്ങളില്‍ അരങ്ങേറിയ കുത്തകവിരുദ്ധ സമരങ്ങള്‍ക്ക് തുടക്കംകുറിച്ച ന്യൂയോര്‍ക്കിലെ സുക്കോട്ടി പാര്‍ക്കില്‍നിന്ന് മുഴുവന്‍ പ്രക്ഷോഭകരെയും പൊലീസ് ഒഴിപ്പിച്ചു. പാര്‍ക്കില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കാതിരുന്ന 70ലേറെ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.പാര്‍ക്ക് വൃത്തിഹീനമായിരിക്കുന്നുവെന്നും അപകടാവസ്ഥയിലാണെന്നും പറഞ്ഞാണ് പൊലീസ് സമരക്കാരെ ഒഴിപ്പിച്ചത്. ചൊവ്വാഴ്ചയോടെ പാര്‍ക്കിന്‍െറ നിയന്ത്രണം ഉടമകളായ ബ്രൂക്ഫീല്‍ഡിന് കൈമാറിയതായി പൊലീസ് അറിയിച്ചു.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പുതന്നെ പ്രക്ഷോഭകരോട് ഒഴിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു.ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ഒഴിയാനായിരുന്നു നിര്‍ദേശം. ഇതിന് പ്രേക്ഷാഭകര്‍ തയാറാകാത്തതാണ് അറസ്റ്റില്‍ കലാശിച്ചത്. എന്നാല്‍, ഉടന്‍ തന്നെ പാര്‍ക്കില്‍ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് പ്രക്ഷോഭകര്‍ പറഞ്ഞു. ഇവിടെനിന്ന് ഒഴിഞ്ഞുപോയ പല പ്രക്ഷോഭകരും തൊട്ടടുത്ത ഫോളി സ്ക്വയറിലെ സമരകേന്ദ്രത്തിലെത്തി.
പ്രക്ഷോഭകരെ ഒഴിപ്പിക്കാനുള്ള നടപടി പാര്‍ക്കിന്‍െറ സുരക്ഷിതത്വത്തെ മുന്‍നിര്‍ത്തിയുള്ളതാണോ എന്ന കാര്യത്തില്‍ പല സമരക്കാരും സംശയം പ്രകടിപ്പിച്ചു. ഇവിടെയുള്ള ടെന്‍റുകളും മറ്റും പൊലീസ് നശിപ്പിച്ചത് സമരം അവസാനിപ്പിക്കുന്നതിന്‍െറ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തല്‍.എന്നാല്‍, പ്രക്ഷോഭകരുടെ ആവിഷ്കാരസ്വാതന്ത്ര്യത്തേക്കാള്‍ വിലമതിക്കേണ്ടത് ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷിതത്വത്തിനുമാണെന്ന് ന്യൂയോര്‍ക് മേയര്‍ മിഖായേല്‍ ബ്ളൂംബെര്‍ഗ് പറഞ്ഞു. മേഖലയിലെ വ്യാപാരികളില്‍നിന്നും മറ്റുമുള്ള സമ്മര്‍ദമാണ് അധികൃതരെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

Leave a comment