Published on Tue, 10/18/2011 - 

കുത്തകവിരുദ്ധ പ്രക്ഷോഭകര്‍ക്ക് പ്രേരണ വിക്കിലീക്സെന്ന്
ലിമ: വിക്കിലീക്സിലെ അംഗങ്ങളില്‍ ചിലര്‍ കൂറുമാറിയെന്ന വാര്‍ത്ത വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് നിരസിച്ചു. 12 ജീവനക്കാര്‍ വിക്കിലീക്സ് വിട്ടെന്ന് വാര്‍ത്തയുണ്ടായിരുന്നു. എത്ര ജീവനക്കാര്‍ വിക്കിലീക്സിലുണ്ടെന്ന ചോദ്യത്തിന് അസാന്‍ജ് വ്യക്തമായ മറുപടി പറഞ്ഞില്ല. ഇന്‍റര്‍ അമേരിക്കന്‍ പ്രസ് അസോസിയേഷന്‍ പെറുവില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ വീഡിയോ വഴിയാണ് അസാന്‍ജ് പ്രത്യക്ഷപ്പെട്ടത്.
അമേരിക്കയിലെ കുത്തകവിരുദ്ധ സമരത്തിന് പ്രചോദനം നല്‍കുന്നതില്‍ വിക്കിലീക്സ് പുറത്തുവിട്ട രേഖകള്‍ പങ്കുവഹിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. ലണ്ടനില്‍ നടന്ന കുത്തക വിരുദ്ധ റാലിയെ അഭിസംബോധന ചെയ്യാനെത്തിയ അസാന്‍ജ് അന്താരാഷ്ട്ര ബാങ്കുകള്‍ അഴിമതിപ്പണത്തിന്‍െറ സംഭരണ കേന്ദ്രങ്ങളായി മാറിയതായി ആരോപിച്ചിരുന്നു. കഴിഞ്ഞ 11 മാസമായി നല്ല സാമ്പത്തിക നിലയില്‍ തന്നെയാണ് വിക്കിലീക്സ് പ്രവര്‍ത്തിച്ചത്.
യു.എസ് നയതന്ത്ര രഹസ്യങ്ങളും ഇറാഖ്, അഫ്ഗാന്‍ യുദ്ധ രഹസ്യങ്ങളടങ്ങുന്ന കേബ്ളുകളും ലോകരെ അറിയിച്ചതിലൂടെയാണ് വിക്കിലീക്സ് ജനശ്രദ്ധ പിടിച്ചുപറ്റിയത്.


These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment