October 27, 2011, 2:22 am
ഡമാസ്കസ്: സിറിയയില്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെതിരെയുള്ള പ്രക്ഷോഭത്തിന് പരിഹാരം കാണാന്‍ അറബ് ലീഗിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമം. അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ ലീഗില്‍ ഇപ്പോള്‍ അധ്യക്ഷ പദവി വഹിക്കുന്ന ഖത്തര്‍ തന്നെയാണ് മധ്യസ്ഥ ശ്രമത്തിനും നേതൃത്വം വഹിക്കുന്നത്. അറബ് ലീഗ് മേധാവി നബി അല്‍ അറബിയും അല്‍ജീരിയ, ഒമാന്‍, സുഡാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും അടങ്ങുന്ന മധ്യസ്ഥ സംഘം അസദുമായി ചര്‍ച്ച നടത്തി. ഈ ശ്രമം സിറിയ അംഗീകരിക്കുമെന്നും ശരിയായ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും നബി അല്‍ അറബി പ്രതീക്ഷ പ്രകടിപ്പിച്ചു. എട്ടുമാസമായി തുടരുന്ന പ്രക്ഷോഭത്തില്‍ മൂവായിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടുവെന്നാണ് യുഎന്‍ മനുഷ്യാവകാശ സമിതിയുടെ കണക്ക്. സിറിയയില്‍ വിദേശ ഇടപെടല്‍ ഒഴിവാക്കാന്‍ ഈ മാസാവസാനത്തോടെ ഭരണകൂടവും പ്രതിപക്ഷവും തമ്മില്‍ ചര്‍ച്ച സാധ്യമാക്കുകയാണ് അറബ് ലീഗ് പ്രതിനിധി സംഘത്തിന്റെ ദൌത്യം. ഈ മാസം 16ന് കയ്റോയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലെ ഈ തീരുമാനത്തെ സിറിയ ഭരണകൂടവും പ്രതിപക്ഷവും ഒരുപോലെ എതിര്‍ത്തിരുന്നു.
സിറിയക്ക് അറബ് ലീഗിന്‍്റെ അന്ത്യ ശാസനം
Published on Thu, 11/17/2011

റബാത്: രാജ്യത്ത് മാസങ്ങളായി തുടരുന്ന രക്തരൂഷിത അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കാന്‍ സിറിയക്ക് അറബ് ലീഗ് അന്ത്യശാസനം നല്‍കി. മൂന്ന് ദിവസത്തെ സമയമാണ് സിറിയക്ക് അറബ്ലീഗ് അനുവദിച്ചിരിക്കുന്നത്. അറബ്ലീഗിന്‍്റെ തീരുമാനത്തോട് സഹകരിച്ചില്ളെങ്കില്‍ സിറിയ കനത്ത ഉപരോധം നേരിടേണ്ടി വരുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് ഹമാദ് ബിന്‍ ജാസിം അല്‍ താനി അറിയിച്ചു.
സിറിയന്‍ ഭരണകൂടത്തിന്‍്റെ നിലപാടിനെ ശക്തമായി വിമര്‍ശിച്ച അറബ് ലീഗ് പ്രക്ഷോഭകര്‍ക്ക് നേരെയുള്ള സൈനിക നടപടികളെ തുടര്‍ന്ന് സിറിയയെ അറബ് ലീഗില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. അറബ് ലീഗ് നടപടിയെ കഴിഞ്ഞ ദിവസം അമേരിക്കയുള്‍പ്പടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളും യു.എന്‍ അടക്കമുള്ള സംഘടനകളും സ്വാഗതം ചെയ്തു. എന്നാല്‍ ഈ നടപടിക്കെതിരെ ഇറാന്‍ മുന്നോട്ട് വന്നിരുന്നു. ഇത്തരം നടപടികള്‍ പ്രതിസന്ധിയില്‍നിന്ന് കരകയറാനല്ല, പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കാനാണ് വഴിയൊരുങ്ങുകയെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് റമീന്‍ മെഹ്മാന്‍ പെറസ്തി കുറ്റപ്പെടുത്തി.
അറബ് ലീഗിന്‍െറ സസ്പെന്‍ഷനും പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവും മൂലം ഒറ്റപ്പെട്ടിട്ടും സിറിയന്‍ ഭരണകൂടം സൈനികാക്രമണം തുടരുകയാണ്. പ്രക്ഷോഭം തുടങ്ങി എട്ട് മാസത്തിനിടെ, ഏറ്റവും രക്തരൂഷിത പോരാട്ടമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് അരങ്ങേറിയത്.

Leave a comment