Published on Fri, 11/25/2011 -
യുനൈറ്റഡ് നാഷന്‍സ്: 33 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ച് യമനില്‍ നടക്കാനിരിക്കുന്ന അധികാര കൈമാറ്റത്തെ യു.എന്‍ സ്വാഗതം ചെയ്തു. രാജ്യത്ത് ജനാധിപത്യം പുലരാന്‍ പ്രക്ഷോഭകരും ഭരണകൂടവും കാണിച്ച ജാഗ്രതയെയും പ്രതിബദ്ധതയെയും യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രശംസിച്ചു.യമനില്‍ സംഘര്‍ഷങ്ങളും സിവിലിയന്‍ മരണങ്ങളും ഒഴിവാക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗമാണ് അറബ് നേതൃത്വത്തിന്‍െറ മധ്യസ്ഥതയില്‍ ഇരുകൂട്ടരും കൈക്കൊണ്ടതെന്ന് യു.എന്‍ വിലയിരുത്തി.
കഴിഞ്ഞ ദിവസം ജി.സി.സിയുടെ മധ്യസ്ഥതയില്‍ നടന്ന അധികാര കൈമാറ്റ ചര്‍ച്ചയില്‍ 90 ദിവസത്തിനകം പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടത്താനാണ് ധാരണയായിട്ടുള്ളത്. അധികാര കൈമാറ്റത്തിന് പിന്തുണ അറിയിച്ച മൂണ്‍, എല്ലാ കാലത്തും യമന്‍െറ ജനാധിപത്യ പൂര്‍ത്തീകരണത്തില്‍ പങ്കാളികളാകുമെന്നും വാഗ്ദാനം ചെയ്തു.അറബ് ലോകത്തെ സംഘര്‍ഷമുക്തമാക്കാന്‍ യമനിലെ അധികാര കൈമാറ്റത്തിലൂടെ ഒരു പരിധി വരെ സാധിക്കുമെന്ന് യമനിലെ യു.എന്‍ ദൂതന്‍ ജമാല്‍ ബിന്‍ ഉമര്‍ അഭിപ്രായപ്പെട്ടു.
അതിനിടെ, യമന്‍ തലസ്ഥാനമായ സന്‍ആയില്‍ ഇപ്പോഴും ആക്രമണങ്ങള്‍ തുടരുന്നതായി റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ച നടന്ന പ്രകടനത്തിനു നേരെയുണ്ടായ സൈനിക നടപടിയില്‍ ചുരുങ്ങിയത് അഞ്ചുപേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇപ്പോഴത്തെ അധികാര കൈമാറ്റ ഉടമ്പടി സ്വാലിഹിന് ഭാവിയില്‍ വിചാരണ നേരിടാതെ രക്ഷപ്പെടാനുള്ള അവസരമാണ് ഒരുക്കുകയെന്ന് ആരോപിച്ചാണ് പ്രകടനം നടന്നത്.

Leave a comment